പ്രതീക്ഷയോടെ ഒരു പുതിയ ജീവിതത്തിലേക്ക് ❣️
ജൂൺ 29-നാണ് തിരുവനന്തപുരം പൂവാറിൽ നിന്ന് 74 വയസ്സുള്ള റോമൻ ചേട്ടൻ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിലെത്തിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരുന്നു അത്.
കാലിലെ ചെറിയ കുരു പിന്നീട് ഗുരുതരമായ മുറിവായി മാറുകയായിരുന്നു. ആശുപത്രിയിൽ ആവശ്യമായ ചികിത്സയും ശസ്ത്രക്രിയയും കഴിഞ്ഞാണ് അദ്ദേഹം ട്രസ്റ്റിലെത്തിയത്.
ട്രസ്റ്റിലെത്തിയതിന് ശേഷം ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. കാലിലെ മുറിവും ഭേദമായി വരുന്നു. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നതിലൂടെ റോമൻ ചേട്ടൻ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
കരുതലിന്റെ കൈപിടിച്ച് റോമൻ ചേട്ടന്റെ പുതിയ യാത്ര സന്തോഷത്തിലേക്ക് നീളട്ടെ. ❤️